About Us

showcase image

About

Avanapparambu Maheswaran Namboodiripad was well known traditional Ayurvedic treatment expert for Keraleeya Vishachikitsa ( Toxicology) and Elephant treatment in Ayurveda (HASTHYAURVEDA).He was expired on 17/09/2020 . His son Dr Sankaran Avanapparambu now working at Govt Senior Medical Officer in indian system of medicine (bharateeya chikitsa vakuppu)Thrissur dt.

തിടമ്പേറ്റുന്ന ആനകൾക്ക് ദേശക്കാരുടെ ഹൃദയങ്ങളിൽ പവിത്രമായ സ്ഥാനമാണ്. ആനകളുടെ അസുഖം ഭേദമാക്കുന്ന അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അതുക്കൊണ്ട് തന്നെ തൃശൂരിന്റെ പ്രിയപ്പെട്ടവനായിരുന്നു. അഞ്ഞൂറിലേറെ ആനകളെ ചികിൽസിച്ച് സുഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിൽസ സമിതി അംഗമായിരുന്നു. ആനയെ മയക്കുവെടി വച്ച് ഡോക്ടർമാർ തളച്ച സമയം. ആനയുടെ ദേഹാമാസകലം പൊള്ളിയത് പാർശ്വഫലമായിട്ടായിരുന്നു.ഈ ആനയെ ഒന്നര വർഷം ചികിൽസിച്ച് സുഖപ്പെടുത്തിയതോടെ മഹേശ്വൻ നമ്പൂതിരിപ്പാടിന്റെ പെരുമ നാടൊട്ടാകെ പരന്നു. പൂരങ്ങളുടെ നാട്ടിൽ ആന ചികിൽസ വിദഗ്ധനായി മാറി. വെറ്ററിനറി ഡോക്ടർമാർ പോലും ആന ചികിൽസയിൽ വിദഗ്ധാഭിപ്രായം തേടുമായിരുന്നു. വിഷ വൈദ്യനായും പേരെടുത്തു. അച്ഛനും മുത്തച്ഛനും ആന ചികിൽസകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികിൽസ കണ്ടു വളർന്ന് ആ വഴി തന്നെ മഹേശ്വരൻ നമ്പൂതിരിപ്പാടും പിൻതുടർന്നു. ആനകളുടെ അസുഖം നാട്ടു ചികിൽസയിലൂടെ മാറ്റുന്നതിൽ കൈപ്പുണ്യമുണ്ടായിരുന്നു. ആ കൈപ്പുണ്യം ഇനിയില്ലെന്ന സങ്കടമാണ് ദേവസ്വങ്ങൾക്കും ആന ഉടമകൾക്കും. .